കുടുംബശ്രീ ജനകീയ ഹോട്ടലിൽ നടന് ജയസൂര്യ
പെരിന്തൽമണ്ണ
കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഉച്ചയൂണിന് പിന്നെ എത്തുമെന്ന് ഉറപ്പുനൽകി നടൻ ജയസൂര്യ. ഏലംകുളം കുന്നക്കാവിലെ സുഹൃത്ത് സുധീഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ജയസൂര്യ കുടുംബശ്രീ പ്രവർത്തകരുടെ ജനകീയ ഹോട്ടലിലെത്തിയത്.
കുന്നക്കാവിലെ പടിഞ്ഞാറെ പൂഴിക്കുത്ത് ഉഷയുടെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടൽ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ 20 രൂപയ്ക്കാണ് ഊണു നൽകുന്നത്. ഊണ് വിഭവങ്ങളെയും സർക്കാർ സഹായത്തെയും ഹോട്ടൽ നടത്തിപ്പിനെക്കുറിച്ചും ജയസൂര്യ ഉഷയോടും ഭർത്താവ് ഉണ്ണികൃഷ്ണനോടും ചോദിച്ചറിഞ്ഞു. ഹോട്ടലിലെ തേങ്ങാ മിഠായിയുടെ സ്വാദ് നുകര്‍ന്നായിരുന്നു കുശലാന്വേഷണം. മറ്റൊരു ദിവസം ഉച്ചയൂണിന് എത്താമെന്ന് ഉറപ്പുനൽകി താരം മടങ്ങി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം പി ഗോവിന്ദപ്രസാദിനൊപ്പമാണ് ജയസൂര്യയെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..