29 February Saturday

ജനാധിപത്യ കലാലയം’ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

 

പൊന്നാനി 
കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിങ്ങും നിയമസഭാ മ്യൂസിയം വിഭാഗവും ചേർന്ന്‌ ‘ജനാധിപത്യ കലാലയം' പരിപാടി വ്യാഴാഴ്ച സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. രാവിലെ 10ന് പൊന്നാനി എംഇഎസ് കോളേജിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷനാകും. 
നിയോജക മണ്ഡലത്തിലെ വിവിധ കോളജുകളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ‘മാതൃകാ നിയമസഭയും സംവാദവും' നടക്കും. നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണൻ നായർ ‘ഭരണഘടനാ പരിചയം'   വിഷയത്തിൽ  ക്ലാസെടുക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ നിയമസഭാ മ്യൂസിയം വിഭാഗത്തിന്റെ ചരിത്ര പ്രദർശനവും ഉണ്ടാകും. സ്പീക്കറുടെ നിർദേശപ്രകാരം എല്ലാ നിയോജക മണ്ഡലങ്ങളിലും ആവിഷ്‌കരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ജനാധിപത്യ കലാലയം'.  
നിയമ നിർമാണ സഭയുടെ പ്രവർത്തനം, ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത, ഭരണഘടനാ അവബോധം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്കുള്ള അറിവ് വർധിപ്പിക്കുന്നതിനും പക്വതയും പ്രതിബദ്ധതയും മൂല്യബോധവുമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനും അവരെ ജനാധിപത്യ പ്രക്രിയയിൽ സജീവ പങ്കാളികളാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
പ്രധാന വാർത്തകൾ
 Top