29 February Saturday

ഐക്യവും സൗഹാർദവും നിലനിർത്തണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

എം സി മോഹൻദാസ്‌ മുൻ കലക്ടർ

ഭരണഘടനയുടെ ജനാധിപത്യമൂല്യങ്ങൾക്ക്‌ വിരുദ്ധമാണ്‌ പൗരത്വ ഭേദഗതി നിയമം. 
കാലങ്ങളായി ഒരുമിച്ചുകഴിഞ്ഞ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്‌ ലക്ഷ്യം. വ്യത്യസ്‌ത ജനവിഭാഗങ്ങൾ സമാധാനത്തിൽ കഴിഞ്ഞ സമൂഹത്തിൽ അസ്വസ്ഥത പടർത്താനേ ഇതുപകരിക്കൂ. പൗരത്വ രജിസ്‌റ്ററിന്റെ മാനദണ്ഡങ്ങൾ വിചിത്രമാണ്‌. എല്ലാവർക്കും ഇതു വലിയ തലവേദനയാകും. 
രാജ്യം 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്ന നിലയിൽ. യുവാക്കൾക്ക്‌ യോഗ്യതയ്‌ക്കനുസരിച്ച്‌ മെച്ചപ്പെട്ട തൊഴിലവസരം ഇല്ലാതായി.  ഉപഭോഗച്ചെലവ് നാൽപ്പതു വർഷത്തിലാദ്യമായി താഴെ പോയി. രൂപ റെക്കോഡ് തകർച്ചയിലാണ്. കിട്ടാക്കടം കൂടി. പെട്രോൾ-, ഇന്ധനവില കുതിക്കുന്നു.  അടിയന്തരമായി പരിഹരിക്കേണ്ട ഇത്തരം മുഖ്യ പ്രശ്‌നങ്ങൾ അവഗണിച്ചാണ് പുതിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നത്‌. ഈ സാഹചര്യത്തിൽ ഭരണഘടന സംരക്ഷിക്കാനും ജനങ്ങളുടെ ഐക്യവും സൗഹാർദവും നിലനിർത്താനും ഒരുക്കുന്ന മനുഷ്യ മഹാശൃംഖലയ്‌ക്ക്‌ ഭാവുകങ്ങൾ.
പ്രധാന വാർത്തകൾ
 Top