26 February Wednesday
6 കേസ്‌ തീർപ്പാക്കി

പരിഗണിച്ചത്‌ 50 പരാതികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020
 
മലപ്പുറം
സംസ്ഥാന വനിതാ കമീഷൻ അദാലത്ത്‌ ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടത്തിയ അദാലത്തിൽ പരിഗണിച്ചത്‌ 50 പരാതികൾ. ഇതിൽ ആറെണ്ണം തീർപ്പാക്കി. രണ്ട് പരാതികളിൽ  റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. 42 പരാതികൾ ഫെബ്രുവരി 27ന് നടക്കുന്ന അദാലത്തിലേക്ക് മാറ്റി. 
ഗുരുതരമായ രണ്ട്‌ പരാതികളാണ്‌ കമീഷനുമുന്നിൽ വന്നത്‌. എആർ നഗർ സഹകരണ ബാങ്കിലെ ജീവനക്കാരൻ ആധാരം പണയപ്പെടുത്തി 45 ലക്ഷം തട്ടിയെടുത്തതായി വീട്ടമ്മയാണ്‌ പരാതിയുമായി എത്തിയത്‌. പല തവണകളായി രേഖകൾ ഒപ്പിട്ടുവാങ്ങി വഞ്ചിക്കുകയായിരുന്നു. തുക തനിക്ക് കിട്ടിയില്ലെന്നും പരാതിയിൽ പറയുന്നു. സഹകരണ വകുപ്പിന് പരാതി കൈമാറി സമഗ്രമായ അന്വേഷണത്തിന് വനിതാ കമീഷൻ നിർദേശം നൽകും. 
ഭർത്താവ് മരിച്ചശേഷം സ്വത്തും പണവും ഭർതൃവീട്ടുകാർ തട്ടിയെടുത്തു എന്ന പരാതിയുമായി യുവതിയും കമീഷനെ സമീപിച്ചു. പാസ്‌പോർട്ട് അടക്കമുള്ള രേഖകൾപോലും കൈമാറാത്തതുകൊണ്ട് നോർക്കയിൽനിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾപോലും തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് യുവതി പരാതിയിൽ പറയുന്നു. പരാതിയിൽ വിശദമായ അന്വേഷണം ആവശ്യപ്പെടുമെന്ന് കമീഷൻ അംഗങ്ങൾ അറിയിച്ചു. അംഗങ്ങളായ ഷാഹിദ കമാൽ, ഇ എം രാധ, അഭിഭാഷകരായ ഷാൻസി നന്ദകുമാർ, രാജേഷ് പുതുക്കോട്, ബീന എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top