21 February Friday

പട്ടികജാതി ക്ഷേമത്തിന്‌ 30.43 കോടിയുടെ പദ്ധതി

ടി വി സുരേഷ്‌Updated: Thursday Jan 23, 2020

 

മഞ്ചേരി
പട്ടികജാതി കുടുംബങ്ങളുടെ  ക്ഷേമത്തിനായി ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ നടപ്പാക്കിയത്‌ 30.43 കോടി രൂപയുടെ പദ്ധതികൾ. ഭൂരഹിതർക്ക് ഭൂമി ഉറപ്പാക്കൽ, കോളനി സമഗ്ര വികസന പദ്ധതി, ചികിത്സ, വിദ്യാഭ്യാസം, വിവാഹം, സ്വയംതൊഴിൽ പദ്ധതികൾ ഉൾപ്പെടെ അനുവദിച്ച തുക പൂർണമായും വിനിയോഗിക്കാനായി. കഴിഞ്ഞ സാമ്പത്തിക വർഷം 53.75 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. 
ഭൂരഹിതരായ 292 കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്താനായി. 5.75 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. ഇതിൽ 204 പേർക്ക് ഭൂമിയുടെ രേഖകൾ കൈമാറി. വീട്ടിൽ ഒരു പഠനമുറി പദ്ധതിയിൽ  450 പഠനമുറികൾ നിർമിച്ചുനൽകി. 5.28 കോടിയാണ് ചെലവിട്ടത്. നിർധന കുടുംബത്തിൽപ്പെട്ട 627 യുവതികൾക്ക് വിവാഹ ധനസഹായമായി 4.75 കോടി രൂപയും വിതരണംചെയ്തു. വിദേശത്ത് തൊഴിൽ കണ്ടെത്തുന്നതിനായി 15 പേർക്ക് 13 ലക്ഷം രൂപ അനുവദിച്ചു. ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 3.75 കോടി ചെലവിട്ടു. 
അക്രമത്തിനിരയാകുന്നവർക്ക്‌ ധനസഹായമായി 45.20 ലക്ഷവും ദുർബല വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് കൃഷിഭൂമി വാങ്ങിനൽകുന്നതിനായി 1.80 കോടിയും മിശ്ര വിവാഹിതർക്ക് ധനസഹായമായി 44.25 ലക്ഷം രൂപയും അനുവദിച്ചു. 
ഭൂരഹിത പുനരധിവാസം, ഭവന നിർമാണ ധനസഹായം, പഠനമുറി നിർമാണം എന്നീ പദ്ധതികൾക്ക്‌ അനുവദിച്ച മുഴവൻ തുകയും ചെലവഴിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനും സെക്കൻഡറിക്കും അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് സ്‌കോളർഷിപ്പും പൂർണമായും വിതരണംചെയ്തു. മെഡിക്കൽ, എൻജിനിയറിങ് വിദ്യാർഥികൾക്ക് പ്രാരംഭ പഠനചെലവുകൾക്കും ഒന്നാം വർഷ എംബിബിഎസ്, ബിഡിഎസ് വിദ്യാർഥികൾക്ക് സ്റ്റെതസ്‌കോപ്പ് വാങ്ങുന്നതിനും പണം നൽകി. 
കുടിവെള്ളത്തിനും  റോഡ് വികസനത്തിനുമായി നാല് കോടി രൂപയുടെ പദ്ധതികളും ആവിഷ്‌കരിച്ചു. പ്രളയദുരിതം അനുഭവിച്ച കോളനികളുടെ പുനരധിവാസത്തിനായി പദ്ധതികളുണ്ട്‌. അംബേദ്കർഗ്രാമം പദ്ധതിയിൽ 28 കോളനികളുടെ വികസനത്തിനായി ഓരോ കോടി രൂപവീതം അനുവദിച്ച്‌ നിർമാണം തുടങ്ങി. ഈ വർഷം 11 കോളനി നവീകരിക്കും. 
 50 ലക്ഷം രൂപവീതം അനുവദിച്ചു. പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ സൗകര്യങ്ങളും മെച്ചപ്പെടുത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top