ഖത്തർ–- ഇക്വഡോർ മത്സരം മുൻ സന്തോഷ്ട്രോഫി താരവും എംഎസ്പി അസി. കമാൻഡന്റുമായ പി ഹബീബ് റഹ്മാൻ വിലയിരുത്തുന്നു
ലോകകപ്പിന്റെ ആദ്യ കളിയിൽ കരുത്തരായ ഇക്വഡോറിനെതിരെ ആതിഥേരായ ഖത്തർ പിടിച്ചുനിന്നു എന്നു പറയാം. അല്ലെങ്കിൽ സ്കോർ ഇതിലും ഉയരുമായിരുന്നു. വലിയ മാർജിനിൽ തോൽക്കുമെന്ന് കരുതിയിരുന്ന മത്സരം ചെറിയ സ്കോറിൽ ഒതുക്കിയതിൽ ഖത്തറിന് അഭിമാനിക്കാം. വരും മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് കഴിയട്ടെ.
ഇക്വഡോറിന്റേത് മികച്ച പ്രകടനമായിരുന്നു. ലോങ് പാസുകളുമായി അറ്റാക്കിങ് ഗെയിം കളിക്കുന്ന ഇക്വഡോർ മറ്റു ടീമുകൾക്ക് വെല്ലുവിളിയാകും. എന്നെർ വലെൻഷ്യ നായകൻ എന്ന റോൾ ഭംഗിയായി നിർവഹിച്ചു. മൂന്നാം മിനിറ്റിൽ മികച്ച ഹെഡറിലൂടെ വലെൻഷ്യ പന്ത് വലയിലാക്കിയെങ്കിലും വിഎആർ പരിശോധനയിൽ ഓഫ് സൈഡായി. ഖത്തർ ലോകകപ്പിനായി മികച്ച സംഘാടനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽനിന്ന് ബോധ്യമായി. സംഘാടനത്തിലെല്ലാം മലയാളികൾക്ക് വലിയ പങ്കുണ്ടെന്നതും അഭിമാനകരം. ആദ്യ റൗണ്ട് മത്സരം കഴിയാതെ ചാമ്പ്യന്മാരെ പ്രവചിക്കാൻ പ്രയാസമാണ്. അർജന്റീനയാണ് എന്റെ ഇഷ്ട ടീം. നല്ല ടീംവർക്കുമായി വരുന്ന അർജന്റീന ലോകകപ്പുമായി മടങ്ങുമെന്നുതന്നെയാണ് പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..