30 January Monday

സാഹോദര്യത്തിന്റെ ‘മധുരം’

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

മൂത്തേടം കാരപ്പുറം ശംസുദ്ദീൻ മദ്രസാ കെട്ടിടോദ്ഘാടനത്തിന് 
പായസമൊരുക്കുന്ന സ്വാമിമാരായ ഗോപകുമാറും പ്രജേഷും

എടക്കര
മതമൈത്രിയുടെ സ്‌നേഹസന്ദേശവുമായി മൂത്തേടം കാരപ്പുറം ശംസുദ്ദീൻ മദ്രസാ കെട്ടിട ഉദ്‌ഘാടന വേദി. ശബരിമലയിലേക്ക്‌ പോകാൻ മാലയിട്ട രണ്ട് സ്വാമിമാരാണ്‌ ചടങ്ങിന്‌ പായസം തയ്യാറാക്കിയത്‌. മില്ലുംപടി മലാംകുത്ത് ഗോപകുമാർ, സുഹൃത്ത് പ്രജേഷും ചേർന്ന്‌ ആയിരം പേർക്കാണ്‌ പ്രതിഫലമൊന്നും വാങ്ങാതെ പായസം ഒരുക്കിയത്‌. 
വൃശ്ചികം ഒന്നിനാണ് ഇരുവരും ശബരിമലയ്ക്ക് പോകാൻ മാലയിട്ടത്. സാഹോദര്യത്തിന്റെ പായസ മധുരം വൈറലായത്‌ മദ്രസാ കമ്മിറ്റിയെയും സന്തോഷത്തിലാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top