29 January Saturday

നിലമ്പൂർ, അരീക്കോട്‌, എടപ്പാൾ ഏരിയാ സമ്മേളനങ്ങൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

നിലമ്പൂര്‍–ഷൊര്‍ണൂര്‍ പാതയോടുള്ള അവഗണന അവസാനിപ്പിക്കണം,  നിലമ്പൂർ ഹരിത ഇടനാഴിയെന്ന് പ്രശസ്തിനേടിയ നിലമ്പൂർ –-ഷൊർണൂർ പാതയോടുള്ള ദക്ഷിണ റെയിൽവേ അവഗണന അവസാനിപ്പിക്കണമെന്ന് സിപിഐ എം നിലമ്പൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നിലമ്പൂർ ഗവ. ജില്ലാ ആശുപത്രി ജനറൽ ആശുപത്രിയാക്കുക, മലയോര മേഖലയിലെ വന്യമൃഗശല്യം തടയുക, കേന്ദ്രസർക്കാരിന്റെ ഇഎസ് സെഡ് കരട് വിജ്ഞാപനം ഭേദഗതി ചെയ്യുക, നിലമ്പൂർ ടൂറിസം ഹബ്ബാക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.     പൂക്കോട്ടുംപാടം വി കെ പത്മനാഭൻ നഗറിൽ (പിവിവിഎം ഓഡിറ്റോറിയം)  സമ്മേളനത്തിന്റെ രണ്ടാംദിനമായ ഞായറാഴ്‌ച കെ റഹിം, പി ബാലകൃഷ്ണൻ, കെ എസ് അൻവർ, മുനീഷ കടവത്ത്, സി സഹിൽ എന്നിവർ പ്രമേയവും എൻ എം ഷെഫീഖ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. ഇ പത്മാക്ഷൻ, സംസ്ഥാന കമ്മിറ്റിയംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി അനിൽ, വേലായുധൻ വള്ളിക്കുന്ന് എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം ജോർജ്‌ കെ ആന്റണി, പി വി അൻവർ എംഎൽഎ എന്നിവർ സംസാരിച്ചു.

ഏറനാട്‌ മണ്ഡലത്തിൽ 
ഗവ. കോളേജ് ആരംഭിക്കണം അരീക്കോട്  ഏറനാട് മണ്ഡലത്തിൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ആരംഭിക്കണമെന്ന്‌ സിപിഐ എം അരീക്കോട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.  അരീക്കോട് താലൂക്ക് ആശുപത്രിയ്ക്ക് ബജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കുക, മൂർക്കനാട് സ്കൂൾകടവ്  പാലത്തിന് പകരം പുതിയ പാലം പണിയുക  എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.  ചീക്കോട്‌ എ എൻ ശിവരാമൻ നായർ നഗറിൽ (കൊളമ്പലം പാർക്കോൺ ഓഡിറ്റോറിയം) രണ്ടാം ദിവസമായ ഞായറാഴ്‌ച എൻ കെ ഷൗക്കത്തലി, കണ്ടേങ്ങൽ അബ്ദുറഹ്‌മാൻ, അഡ്വ. പി പ്രദീപ്‌കുമാർ എന്നിവർ പ്രമേയവും എൻ അയ്യപ്പൻകുട്ടി ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ ഭാസ്‌കരൻ അവതരിപ്പിച്ച റിപ്പോർട്ടിമേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു.  കെ ഭാസ്‌കരൻ, സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി എം ഷൗക്കത്ത്, വി പി സക്കറിയ എന്നിവർ മറുപടി പറഞ്ഞു.

കണ്ടനകം കെഎസ്ആര്‍ടിസി 
സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്‌ കാര്യക്ഷമമാക്കണം എടപ്പാള്‍ കണ്ടനകത്തെ കെഎസ്‌ആർടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്‌ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് സിപിഐ എം എടപ്പാള്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.  എടപ്പാളിന്റെ പരിസര പ്രദേശങ്ങളിലേക്ക് കെഎസ്‌ആർടിസി ചെയിൻ സര്‍വീസ് ആരംഭിക്കുക, കെഎസ്ആര്‍ടിസിയുടെ സമഗ്രവികസനത്തിന് പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കർഷക സമരവിജയത്തിനും തുടർ സമരത്തിനും  ഐക്യദാർഢ്യം പ്രഖ്യാപിച്ചു.    ചങ്ങരംകുളം വിഎംസി നഗറിൽ (ഗ്യാലക്‌സി കൺവൻഷൻ സെന്റർ) സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്‌ച എസ് സുജിത്ത്, കെ ലക്ഷ്മി, പി പി ബിജോയ്, എം അജയ്‌ഘോഷ് എന്നിവർ പ്രമേയവും ബി ജി ശ്രീജിത്ത് ക്രഡൻഷ്യൻ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം മുസ്തഫ അവതരിപ്പിച്ച റിപ്പോർട്ടിമേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. എം മുസ്തഫ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ശ്രീരാമകൃഷ്ണൻ,  പി നന്ദകുമാർ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ, ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ് എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top