23 November Saturday

ഹൗറ മാതൃകയിൽ തൂക്കുപാലം : യോ​ഗം 24ന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
പൊന്നാനി 
കൊൽക്കത്തയിലെ ഹൗറ പാലം മാതൃകയിൽ പൊന്നാനി അഴിമുഖത്ത് നിർമിക്കുന്ന തൂക്കുപാലത്തെപ്പറ്റി പൊതുജനങ്ങൾക്കും അഭിപ്രായം പറയാം. 24ന്‌ പകൽ മൂന്നിന്‌ പൊന്നാനി മാസ് ഓഡിറ്റോറിയത്തിലെ യോഗത്തിൽ പ്രദേശവാസികൾക്കും പങ്കെടുക്കാം. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രി കെ ടി ജലീൽ എന്നിവർ  സംബന്ധിക്കും. 236 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന് കിഫ്ബി അംഗീകാരം നൽകിയിരുന്നു. തീരദേശ ഹൈവേയുടെ ഭാഗമായി പൊന്നാനിയെയും തിരൂർ പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ചാണ് തൂക്ക്പാലം നിർമിക്കുക.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top