13 November Wednesday

വേണ്ട, ആരുമില്ലെന്ന വേദന

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2019
 
പെരിന്തൽമണ്ണ
ആരുമില്ലാത്തവർക്കും അവശർക്കും അഭയമൊരുക്കാൻ പെരിന്തൽമണ്ണ നഗരസഭ. രജതജൂബിലി മിഷൻ പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന സാന്ത്വനകേന്ദ്രത്തിന് ചെയർമാൻ എം മുഹമ്മദ്സലിം തറക്കല്ലിട്ടു. ആറുമാസത്തിനകം പ്രവർത്തനസജ്ജമാകും. 
      ജൂബിലി റോഡിലെ കാഞ്ഞിരക്കുന്നിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒരേക്കറിലാണ് നിർമാണം. അഞ്ചുകോടി രൂപയാണ്‌ ചെലവ്‌. പൊതുമേഖലാ സ്ഥാപനമായ എഫ്എസിടി-ആർസിഎഫിനാണ് നിർമാണചുമതല. തെരുവിൽ അലയുന്നവർ, അരയ്ക്കുതാഴെ തളർന്നവർ, നിത്യരോഗികൾ, വയോജനങ്ങൾ, അവശതയനുഭവിക്കുന്നവർ എന്നിവർക്ക്‌ താമസം, ഭക്ഷണം, പരിചരണം, മരുന്ന് തുടങ്ങിയവ സാന്ത്വനകേന്ദ്രത്തിൽ ഉറപ്പാക്കും. മൂന്ന്‌ നിലയിൽ 10 പേർക്ക് താമസിക്കാവുന്ന തരത്തിൽ എട്ട് ഡോർമെറ്ററി, രണ്ട് പരിശീലന ഹാൾ, ശുചിമുറി, അടുക്കള, ഡോക്ടർക്കുള്ള പരിശോധനാ മുറി, നേഴ്സ് സ്റ്റേഷൻ, ഫിസിയോതെറാപ്പി സെന്റർ, ബഡ്സ് സ്കൂൾ മുറി  എന്നിവയുണ്ടാകും. വൈസ് ചെയർപേഴ്സണ്‍ നിഷി അനിൽരാജ് അധ്യക്ഷയായി. 
സംസ്ഥാന ഭക്ഷ്യകമീഷൻ അംഗം വി രമേശൻ, സ്ഥിരംസമിതി അധ്യക്ഷരായ പത്തത്ത് ആരിഫ്, രതി അല്ലക്കാട്ടിൽ, കിഴിശേരി മുസ്തഫ, കൗൺസിലർ ജംനാ ബിൻത്, എൻയുഎൽഎം ജില്ലാ കോ ഓർഡിനേറ്റർ സി കെ ഹേമലത, കെ ഉണ്ണികൃഷ്ണൻ, പത്തത്ത് ജാഫർ, എം കെ ശ്രീധരൻ, ഡോ. ശാന്തകുമാരി, മുനിസിപ്പൽ സെക്രട്ടറി എസ് അബ്ദുൾസജിം, എൻ പ്രസന്നകുമാർ, രാധാകൃഷ്ണൻ, സി ഷൗക്കത്ത്, കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷ പി ടി ശോഭന സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ കെ ദിലീപ്കുമാർ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top