15 November Friday

കാറും ബസും കൂട്ടിയിടിച്ച് ജോസ് അന്നംകുട്ടി ജോസിന്‌ പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

 

തിരൂർ
തലക്കടത്തൂർ ഓവുങ്ങലിൽ സ്വകാര്യ ബസും ഇന്നോവ കാറും  കൂട്ടിയിടിച്ച് ചലച്ചിത്രതാരവും റേഡിയോ ജോക്കിയുമായ ജോസ് അന്നംകുട്ടി ജോസടക്കം രണ്ട് പേർക്ക്  പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെ തിരൂർ മലപ്പുറം റോഡിൽ ഓവുങ്ങലിലാണ് അപകടം. 
അങ്കമാലിയിലേക്ക് പോകുന്ന ഇന്നോവ കാറും നിലമ്പൂരിലേക്ക് പോകുന്ന സ്വകാര്യ ബസും കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. 
കാറിന്റെ മുൻ സീറ്റിൽ യാത്രചെയ്യുകയായിരുന്ന ജോസ് അന്നംകുട്ടി ജോസിനും കാർ ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരേയും തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top