Deshabhimani

അറിവുത്സവത്തിൽ തിളങ്ങി തൊഴിലാളികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 12:48 AM | 0 min read

മലപ്പുറം 
സിഐടിയു സന്ദേശം മാസികയുടെ 50–-ാം വാർഷികത്തോടനുബന്ധിച്ച് അറിവുത്സവം സംഘടിപ്പിച്ചു. സംസ്ഥാനതല അറിവുത്സത്തിലേക്കുള്ള ജില്ലാതല സെലക്ഷനാണ്‌ കോട്ടപ്പടി ​ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ‌ നടന്നത്‌. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി ശശികുമാർ ഉദ്ഘാടനംചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ കെ വേലായുധൻ അധ്യക്ഷനായി. ജില്ലാ ട്രഷറർ ഇ എൻ ജിതേന്ദ്രൻ സ്വാ​ഗതവും പി നഫീസ നന്ദിയും പറ‍ഞ്ഞു.
തൊഴിലാളി ജീനിയസ് (ക്വിസ്‌),  മുദ്രാവക്യം, കഥ, കവിത, ലേഖനം, പോസ്റ്റർ രചന എന്നീ മത്സരങ്ങളാണ്‌ സംഘടിപ്പിച്ചത്‌.


deshabhimani section

Related News

View More
0 comments
Sort by

Home