28 October Thursday
ആവേശമായി 
സെവൻസ്‌ ഫുട്‌ബോൾ

എസ്എംഎസ്‌ ചാപ്പനങ്ങാടി 
ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

 

മലപ്പുറം
ദേശാഭിമാനി പ്രചാരണാർഥം ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയും ചേർന്ന്‌ മലപ്പുറത്ത്‌ സംഘടിപ്പിച്ച സെവൻസ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ എസ്‌എംഎസ്‌ ചാപ്പനങ്ങാടി ജേതാക്കളായി. റെയിൻബോ വടക്കേമണ്ണയാണ്‌ റണ്ണേഴ്‌സ്‌ അപ്പ്‌‌. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ചാപ്പനങ്ങാടിയുടെ വിജയം.
റെയിൻബോ വടക്കേമണ്ണയുടെ വി ആഷിർ മികച്ച താരമായി. എസ്‌എംഎസ്‌ ചാപ്പനങ്ങാടിയുടെ കെ പി ഫസൽ സാദിക്കാണ്‌ മികച്ച ഗോളി. എട്ട്‌ ടീമുകളാണ്‌ ടൂർണമെന്റിൽ ഏറ്റുമുട്ടിയത്‌.
വിജയികൾക്ക്‌ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം വി വൈ ഹരികൃഷ്ണപാൽ, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം കെ എം വഹാബ്, കെ പി ശരത്, വി കെ റ്റിട്ടു എന്നിവർ സമ്മാനം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top