20 October Sunday

പെണ്ണെഴുത്തിന്റെ കനലൂതി ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

 

കോട്ടക്കൽ 
പുരോഗമനകലാ സാഹിത്യസംഘം വനിതാ സാഹിതി ‘പെൺ കനൽ’ സാഹിത്യ ശിൽപ്പശാല സംഘടിപ്പിച്ചു.  എഴുത്തുകാരി ഡോ. മൈന ഉമൈബാൻ ഉദ്ഘാടനംചെയ്തു. സ്‌ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാഹിത്യ പ്രവർത്തനങ്ങളിലൂടെ യുവ എഴുത്തുകാരികൾ തയ്യാറാവണമെന്ന്‌ അവർ പറഞ്ഞു. ജില്ലയിലെ കലാലയങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 40 സാഹിത്യകാരികൾ ശില്‍പ്പശാലയിൽ പങ്കെടുത്തു.
വനിതാ സാഹിതി ജില്ലാ പ്രസിഡന്റ്‌ പി ഇന്ദിര അധ്യക്ഷയായി. പി എൽ ശോഭനകുമാരി, പ്രൊഫ. സുനന്ദ മുകുന്ദൻ, മണമ്പൂർ രാജൻബാബു, പുരോഗമനകലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി വേണു പാലൂർ എന്നിവർ സംസാരിച്ചു.
"പുതുകാല കവിതയും സമൂഹ വിനിമയവും’  സംവാദത്തിൽ  അജിത്രി മോഡറേറ്ററായി.
 കെ എസ് രോഹിണി, എ പി ജിഷ്ണുത, പി അമൃത, വി എസ്‌ ആര്യശ്രീ, സന ഹുസൈൻ, ജി അനിത, ഡോ. എൻ ബിജി, സത്യഭാമ എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.
വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഡെയ്സി മഠത്തിശേരി സ്വാഗതവും കെ രുക്മിണി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top