മഞ്ചേരി
തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയ വിദ്യാർഥി കിണറ്റിൽ വീണു. മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് കിണറ്റിൽവീണത്. ശനിയാഴ്ച പകൽ 11ന് ഇന്ത്യൻ മാളിനടുത്തുള്ള പഴയമഠത്തിൽ റോഡിലായിരുന്നു സംഭവം. മാളിലേക്ക് വരികയായിരുന്ന വിദ്യാർഥികൾക്കരികിലേക്ക് തെരുവുനായകൾ പാഞ്ഞടുക്കുകയായിരുന്നു. രണ്ട് വിദ്യാർഥികൾ റോഡിലൂടെയും ഒരാൾ സമീപത്തെ പറമ്പിലൂടെയും ഓടി. ഇതിനിടെയാണ് കാടുമൂടിക്കിടന്ന ആൾമറയില്ലാത്ത കിണറ്റിൽ കുട്ടി വീണത്. 50 അടി താഴ്ചയും നാലാൾപൊക്കം വെള്ളവുമുള്ള കിണറ്റിൽനിന്ന് നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. സഹപാഠികൾ അന്വേഷിക്കുന്നതിനിടെ കിണറ്റിൽനിന്ന് ശബ്ദം കേൾക്കുകയായിരുന്നു. ഇവർ ഒച്ചവച്ചതോടെ ഓടിയെത്തിയ നാട്ടുകാർ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..