തേഞ്ഞിപ്പലം
ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച കലിക്കറ്റ് സർവകലാശാലയിലെത്തും. രാത്രി എത്തുന്ന അദ്ദേഹം ചൊവാഴ്ച രാവിലെ മടങ്ങും. കോട്ടക്കൽ ആര്യവൈദ്യശാലയിൽ നടക്കുന്ന ചടങ്ങിനെത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ചൊവ്വാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ ഗവർണർ സ്വീകരിക്കും. ശേഷം അദ്ദേഹത്തോടൊപ്പം കോട്ടക്കലിലെ പരിപാടിയിൽ പങ്കെടുക്കും. സർവകലാശാലയിൽ ചടങ്ങുകളില്ല. ഗവർണറുടെ സന്ദർശനത്തിനുമുന്നോടിയായി ഗസ്റ്റ് ഹൗസിൽ മിനുക്കുപണികൾ നടക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..