02 June Tuesday

പുതുവഴിയിൽ പാതാർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

പാതാറിൽ തകർന്ന റോഡ് നന്നാക്കുന്നു

 

എടക്കര
ഉരുൾപൊട്ടൽ തകർത്ത പാതാർ  അങ്ങാടിയിലെ എഴുകതോട്‌ പാലംവഴിയുള്ള  ഗതാഗതം പുനഃസ്ഥാപിച്ചു. ഭൂദാനം–-പാതാർ–-അകമ്പാടം റോഡാണ്‌ നാട്ടുകാരുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ്‌മയിൽ നന്നാക്കിയത്‌.  പാലത്തിന്റെ അടിവശത്തടിഞ്ഞ വലിയ പാറക്കല്ലുകളും തടിയും നീക്കി. നീരൊഴുക്ക്‌ പഴയസ്ഥിതിയിലാക്കി. തകർന്ന അപ്രോച്ച്‌ റോഡ്‌ താൽക്കാലികമായി ക്വാറി വേസ്റ്റിട്ട്‌ ഉയർത്തി. ബുധനാഴ്‌ച വൈകിട്ട്‌ ആറോടെ പാത ഗതാഗതയോഗ്യമാക്കി. 
കഴിഞ്ഞദിവസം  പാതാറിൽ ചായക്കട തുറന്നിരുന്നു.
പ്രധാന വാർത്തകൾ
 Top