24 August Saturday

‘സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുക്കണം’

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019
മലപ്പുറം
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽനിന്ന് കരാറുകാർ പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാരെ ഉടൻ തിരിച്ചെടുക്കണമെന്ന് സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ‌് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൗൺസിൽ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഡിടിപിസി ആസ്ഥാനത്ത്  ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സിഐടിയു ജില്ലാ ട്രഷറർ വി പ്രഭാകരൻ ഉദ്ഘാടനംചെയ്യും. വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിക്കുക, സർക്കാർ അനുവദിച്ച മിനിമം വേതനം നൽകുക തുടങ്ങിയ  അവശ്യങ്ങൾ ഉന്നയിച്ചതിനാണ് പിരിച്ചുവിട്ടത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top