25 August Sunday

14 പേർക്ക‌് തെരുവുനായയുടെ കടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

 

പൊന്നാനി 
മാറഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ അക്രമണം. 14 പേർക്ക് പരിക്കേറ്റു.  അധികാരിപ്പടി, വടമുക്ക്, വള്ളുവഞ്ചിറ മേഖലയിലുള്ളവർക്കാണ്  കടിയേറ്റത്. 
വീടിന് പുറത്തിറങ്ങി നിൽക്കുകയായിരുന്ന വയോധിക പട്ടരുമഠത്തിൽ ലീലയെയാണ് നായ ആദ്യം ആക്രമിച്ചത്.  ഇവരുടെ മുഖത്തിന് ഗുരുതര പരിക്കേറ്റു. പുലർച്ചെ നടക്കാനിറങ്ങിയവരെയും മദ്രസയിൽ പോയ വിദ്യാർഥികളെയും നായ ആക്രമിച്ചു. വടമുക്ക് സ്വദേശികളായ കപ്യാരകത്ത് ജമീല, ഏനുദ്ദീൻ, കോട്ടംവളപ്പ് മോഹനൻ, എം എ ഷഹ്സാൻ, മാടത്തിലവളപ്പിൽ അപ്പു, ദേവകി, അബു, പി എം നദീറ എന്നിവർക്കാണ് കടിയേറ്റത്. കുട്ടിയെ ആക്രമിക്കാൻ നായ എത്തുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് നദീറയ്ക്ക് നായയുടെ കടിയേറ്റത്. 
മേഖലയിൽ ആഴ്ചകളായി തെരുവുനായ ശല്യമുള്ളതായി നാട്ടുകാർ പറഞ്ഞു.  പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 
അക്രമത്തിൽ പരിക്കേറ്റവരെ തൃശൂരിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top