14 November Thursday

ലൈബ്രറി കൗണ്‍സിൽ അക്ഷരോത്സവം ജൂലൈ മൂന്ന‌ുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019
മലപ്പുറം 
സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി വിദ്യാർഥികൾക്ക‌് സംഘടിപ്പിക്കുന്ന വായന മത്സരങ്ങൾ ജൂലൈ മൂന്നി‌ന‌് ആരംഭിക്കും. ഒന്നാം ഘട്ടം എൽപി/യുപി സ്കൂൾ മത്സരങ്ങൾ ജൂലൈ മൂന്നിന് പകൽ രണ്ടുമുതൽ മൂന്നുവരെ നടക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ രണ്ടാംഘട്ടത്തിലേക്ക് യോ​ഗ്യത നേടും. രണ്ടാംഘട്ടം പഞ്ചായത്ത് മത്സരങ്ങൾ സെപ്തംബർ 29നും താലൂക്ക്തല മത്സരങ്ങൾ നവംബർ മൂന്നിനും ജില്ലാ മത്സരങ്ങൾ ഡിസംബർ ഒന്നിനും നടക്കും. 
ഹൈസ്കൂൾ വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്ന അഖില കേരള വായനമത്സരത്തിന്റെ സ്കൂൾ മത്സരങ്ങൾ ജൂലൈ നാലിനാണ്. ആഗസ‌്ത‌് നാലിന് താലൂക്ക്, സെപ്തംബർ 22ന് ജില്ലാ മത്സരവും നടക്കും. മൂന്നാംഘട്ടത്തിൽ വനിതാ വായന മത്സരം നടത്തും. ഗ്രന്ഥശാലാ അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങൾ ജൂലൈ  അഞ്ചിന് തുടങ്ങും. നവംബർ മൂന്നിന് താലൂക്കും ഡിസംബർ ഒന്നിന് ജില്ലാ മത്സരവും നടക്കും. മത്സര നടത്തിപ്പിന‌് സ്കൂൾ അധികൃതരും ഗ്രന്ഥശാലകളും സഹകരിക്കണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ പ്രമോദ് ദാസ് ആവശ്യപ്പെട്ടു. എൽപി/യുപി/വനിതാ മത്സരങ്ങൾക്കുള്ള പുസ്തകങ്ങൾ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽനിന്നും ലഭിക്കും.
പ്രധാന വാർത്തകൾ
 Top