05 July Tuesday

നാടിന്റെ പച്ചപ്പിനായ്‌ 2.5 ലക്ഷം വൃക്ഷത്തൈകൾ

സ്വന്തം ലേഖകൻUpdated: Sunday May 22, 2022

വിതരണത്തിന് തയ്യാറാക്കിയ വൃക്ഷത്തൈകൾ

മഞ്ചേരി

ഭൂമിക്ക്‌ കരുതൽതീർക്കാൻ നാടിന്റെ പച്ചപ്പിനായ്‌ രണ്ടരലക്ഷം വൃക്ഷത്തൈകൾ ഒരുക്കി തൊഴിലുറപ്പ്‌ തൊഴിലാളികൾ.  54 പഞ്ചായത്തുകളിലായി തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ നേഴ്‌സറികളിലാണ് തൈകൾ സജ്ജമാക്കിയത്. വ്യത്യസ്ത തരം പേര, പ്ലാവ്, മാവ്, സീതപ്പഴം, പറങ്കിമാവ്, ഞാവൽ, ആഞ്ഞിലി, നാരകം, സപ്പോട്ട, മുട്ടപ്പഴം, അമ്പാഴം, ഇരുമ്പാംപുളി, ചാമ്പ, റമ്പുട്ടാൻ, നെല്ലി, അരിനെല്ലി, അശോകം, ആര്യവേപ്പ്, കറിവേപ്പ്, മഹാഗണി,  ഉങ്ങ്, താന്നിക്ക, സ്റ്റാർ ആപ്പിൾ, കവുങ്ങ്, ജാതി, ബദാം, അരയാൽ, പേരാൽ, അത്തി ഇത്തി, തേക്ക്, മുള്ളങ്കയ്നി, പൈൻ, മന്ദാരം, കാറ്റാടി, പാല, ഇലഞ്ഞി തുടങ്ങിയ  വൃക്ഷങ്ങളാണ് നേഴ്‌സറികളിൽ ഒരുക്കിയത്‌. പരിസ്ഥിതി ദിനത്തിൽ വിവിധ പ്രദേശങ്ങളിൽ ഇവ നടും. 
ഒരു നേഴ്‌സറിയിൽ കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലത്താണ് തൈകൾ നട്ടു പരിപാലിക്കുന്നത്. 5000 മുതൽ 10,000 വരെ തൈകൾ ഓരോ നേഴ്‌സറികളും ഉൽപ്പാദിപ്പിക്കുന്നുണ്ട്‌.  
ഹരിതകേരളം മിഷനുമായി ചേർന്നാണ് പദ്ധതി. വിത്ത് മുളപ്പിച്ച് തൈകൾ പൊതുസ്ഥലങ്ങളിൽ നടുന്നതിൽമാത്രമൊതുങ്ങാതെ വൃക്ഷത്തൈകളുടെ പരിപാലനവും  തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റെടുക്കും.  മൂന്നുമുതൽ അഞ്ചുവർഷംവരെയുള്ള പരിപാലനമാണ്‌  ഏറ്റെടുക്കുക. 
    ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കുളങ്ങൾ, തോടുകൾ, മഴക്കുഴികൾ, കിണർ റീച്ചാർജിങ് പിറ്റുകൾ, പൊതുകിണറുകൾ, കയർ ഭൂവസ്ത്രം ഒരുക്കിയും തൊഴിലാളികൾ  മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top