27 June Monday

വികെടിഎഫ്‌ സംസ്ഥാന ജാഥക്ക് ഉജ്വല വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജാഥ കൊണ്ടോട്ടിയിൽ എത്തിയപ്പോള്‍ ജാഥാ ക്യാപ്റ്റൻ ആർ വി ഇക്ബാലിനെ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

മലപ്പുറം

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ജൂൺ ഒന്നിന്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ചിന്റെ പ്രചാരണാർഥമുള്ള സംസ്ഥാന ജാഥക്ക് ജില്ലയിൽ ഉജ്വല സ്വീകരണം. 
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ നയിക്കുന്ന ജാഥക്ക് കൊണ്ടോട്ടിയിലായിരുന്നു ആദ്യ സ്വീകരണം. സ്വീകരണ യോ​ഗ ജില്ലാ ഉദ്ഘാടനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ നിർവഹിച്ചു.  മഞ്ചേരി, ചട്ടിപ്പറമ്പ്, കോട്ടക്കൽ, തിരൂർ, എടപ്പാൾ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകിട്ട് പൊന്നാനിയിൽ സമാപിച്ചു. 
സമാപന സമ്മേളനം അഡ്വ. പി കെ ഖലീമുദ്ദീൻ ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോ​ഗങ്ങളിൽ ജാഥാ ക്യാപ്റ്റനുപുറമെ വൈസ് ക്യാപ്റ്റൻ ഡോ. കെ എസ് പ്രദീപ് കുമാർ,  മാനേജർ എം ബാപ്പുട്ടി കൂട്ടായി, കോ–-ഓർഡിനേറ്റർ എസ് അനിൽകുമാർ, കെ സി കൃഷ്ണൻകുട്ടി, അക്ബർ കാനാത്ത്, പി വി ഇസ്മായിൽ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top