30 May Saturday

വീട്ടിലിരിക്കൂ, നമുക്ക്‌ വേണ്ടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

ജനതാ കർഫ്യൂ ദിനത്തിൽ ബോധവൽക്കരണത്തിനിറങ്ങിയ പൊലീസ്‌ വാഹനത്തിൽ പോസ്റ്റർ പതിക്കുന്നു

മലപ്പുറം
കോവിഡ്‌ –- 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച കർഫ്യൂ ദിനത്തിൽ ബോധവൽക്കരണവുമായി പൊലീസ്‌. 
വീടുകളിൽതന്നെ ഇരിക്കണമെന്ന നിർദേശം മറികടന്ന്‌ അനാവശ്യമായി പുറത്തിറങ്ങിയവർക്കാണ്‌ പൊലീസ്‌ നേതൃത്വത്തിൽ ബോധവൽക്കരണം നൽകി വീട്ടിലേക്ക്‌ മടക്കി അയച്ചത്‌. രാവിലെ നഗരവും നിരത്തുകളും ശൂന്യമായിരുന്നുവെങ്കിലും വൈകിട്ടോടെ പലരും പുറത്തിറങ്ങി. 
ആശുപത്രി തുടങ്ങിയ ആവശ്യകാര്യങ്ങൾക്ക്‌ പോകുന്നവരെ നിർദേശങ്ങൾ നൽകി വിട്ടയച്ചു. ‘ഞങ്ങൾ വീട്ടിലിരിക്കുന്നില്ല അത്‌ നിങ്ങൾക്ക്‌ വേണ്ടി, നിങ്ങൾ വീട്ടിലിരിക്കൂ അത്‌ നമുക്കെല്ലാവർക്കും വേണ്ടി’ എന്നെഴുതിയ പോസ്റ്റർ വാഹനത്തിൽ പതിച്ചായിരുന്നു ബോധവൽക്കരണം. നഗരത്തിൽ കൂട്ടംകൂടി നിന്നവർക്കും ആവശ്യമായ നിർദേശങ്ങൾ നൽകി.
പ്രധാന വാർത്തകൾ
 Top