25 May Monday

എല്‍പിജി തൊഴിലാളികളെ സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
മലപ്പുറം
എൽപിജി സിലിണ്ടറുകൾ വീടുകളിലെത്തി വിതരണംചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ഗ്യാസ് ഏജൻസീസ് തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടു. ആശങ്കാജനകമായ കോവിഡി​ന്റെ സാഹചര്യത്തില്‍ പ്രതിദിനം 30 മുതൽ 50 വരെ വീടുകളിലാണ് ഒരു തൊഴിലാളി സിലിണ്ടർ വിതരണം നടത്തുന്നത്. ഇവര്‍ക്ക് പൊതുമേഖല എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്ന് ഒരു സുരക്ഷാ നടപടികളും ഇല്ല. ഏജൻസി ഉടമകളും ഇവര്‍ക്ക് സുരക്ഷയൊരുക്കുന്നില്ല. തൊഴിലാളികളെ സുരക്ഷിതരാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
 
പ്രധാന വാർത്തകൾ
 Top