30 May Saturday

നീലഗിരിവഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
എടക്കര
കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്ക് നീലഗിരി മേഖലവഴിയുള്ള പ്രവേശനത്തിന് കൂടുതൽ നിയന്ത്രണമേര്‍പ്പെടുത്തി. വിനോദ സഞ്ചാരികൾക്കുപുറമേ കഴിഞ്ഞദിവസംമുതൽ ചരക്കുവാഹനങ്ങളും കടത്തിവിടുന്നില്ല. കേരളത്തിൽനിന്ന് നിർമാണ സാമഗ്രികളുമായി പോയ ലോറികളെല്ലാം മടക്കിവിട്ടു. മൈസൂരില്‍നിന്ന് പച്ചക്കറി കൊണ്ടുവരാൻപോയ ലോറികൾമാത്രമാണ് രാവിലെ അധികൃതര്‍ കടത്തിവിട്ടത്. നീലഗിരി കലക്ടറുടെ നിർദേശപ്രകാരം നാടുകാണി പൊലീസ് ചെക്പോസ്റ്റിനുസമീപമാണ് വാഹനങ്ങൾ തടയുന്നത്. 
 
പ്രധാന വാർത്തകൾ
 Top