25 May Monday

ആരാധനാലയങ്ങളിലെ ആൾക്കൂട്ടം നിരീക്ഷിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
മലപ്പുറം
കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽപേർ ഒരുമിച്ചുകൂടരുതെന്ന്  കലക്ടർ ജാഫർ മലിക് അഭ്യർഥിച്ചു. ആരാധനാലയങ്ങളിൽ ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ച് കൂടുതൽപേർ ഒത്തുചേരുന്നത് കർശനമായി നിയന്ത്രിക്കും. മുഴുവൻ ആരാധനാലയങ്ങൾക്കുമുന്നിലും ഇത് വ്യക്തമാക്കുന്ന നോട്ടീസ് പതിപ്പിക്കും. ആരാധനാലയങ്ങളിൽ നിർദേശങ്ങൾ ലംഘിച്ച് കൂടുതൽ ആളുകൾ ഒരേസമയം ഒരുമിച്ചുചേരുന്നുണ്ടോയെന്ന് പൊലീസ് നിരീക്ഷിക്കും. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു.
പ്രധാന വാർത്തകൾ
 Top