25 May Monday

ജാഗ്രതാ ലംഘനത്തിന്‌ 4 കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
മലപ്പുറം
കോവിഡ് 19 ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ നാലുകേസുകൾകൂടി രജിസ്റ്റർചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു. വീടുകളിലെ നിർബന്ധിത നിരീക്ഷണം ലംഘിച്ചതിന് തിരൂരിൽ രണ്ടുപേർക്കെതിരെയും താനൂരിൽ ഒരാൾക്കെതിരെയും കേസെടുത്തു. ജാഗ്രതാ നിർദേശം ലംഘിച്ച് വിവാഹം നടത്തിയതിന് കൊളത്തൂർ പൊലീസ് ഒരു കേസും രജിസ്റ്റർചെയ്തു. 
ജനത കർഫ്യൂ ദിനത്തിലും മുഖ്യസമിതി ജില്ലയിലെ സ്ഥിതി അവലോകനംചെയ്തു. പെരിന്തൽമണ്ണ സബ് കലക്ടർ കെ എസ് അഞ്ജു, എഡിഎം എൻ എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ ഒ അരുൺ, മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ നന്ദകുമാർ, എൻഎച്ച്എം  ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി ബിൻസിലാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top