25 May Monday

ഡിവൈഎഫ്ഐ ഭക്ഷണ വിതരണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
മലപ്പുറം
ജനത കർഫ്യൂ ദിനത്തിൽ തെരുവിൽ അലയുന്നവർക്ക്‌ ഡിവൈഎഫ്‌ഐ  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷണം വിതരണംചെയ്തു. തിരൂർ ബ്ലോക്ക്‌ കമ്മിറ്റി മാർക്കറ്റ്, ബസ് സ്റ്റാന്‍ഡ്, റെയിൽവേ സ്റ്റേഷൻ, താഴേപാലം, സിറ്റി ജങ്‌ഷനിലും തിരൂരങ്ങാടി ബ്ലോക്ക്‌ കമ്മിറ്റി യൂണിവേഴ്സിറ്റി പരിസരം, മമ്പുറം, പരപ്പനങ്ങാടി എന്നിവിടങ്ങളിലും ഭക്ഷണം വിതരണംചെയ്തു. അരീക്കോട്, മലപ്പുറം, കൊണ്ടോട്ടി ബ്ലോക്ക്‌ കമ്മിറ്റികളും ടൗണിൽ ഭക്ഷണ വിതരണം നടത്തി.
പ്രധാന വാർത്തകൾ
 Top