25 May Monday

ആർടിഒ ഓഫീസിൽ അത്യാവശ്യ സേവനങ്ങൾമാത്രം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തിരൂരങ്ങാടി
കോവിഡ്‌ 19 വൈറസ് പ്രതിരോധത്തിന്റെ  ഭാഗമായി  ആർടിഒ ഓഫീസും   ജില്ലയിലെ സബ് ആർടിഒ ഓഫീസുകളും  രണ്ടാഴ്ചത്തേക്ക് അത്യാവശ്യ സർവീസുകൾമാത്രമേ നൽകൂ  എന്ന്  ജില്ലാ ആർടിഒ അനൂപ് വർക്കി  അറിയിച്ചു. അത്യാവശ്യമില്ലെങ്കിൽ  പൊതുജനങ്ങൾ ഓഫീസിലേക്ക് വരരുത്‌. 
ടാക്സ്,  ഫീസ് അടയ്ക്കൽ തുടങ്ങിയവ  ഉൾപ്പെടെ ഓൺലൈൻവഴി ചെയ്യണം.
ഓൺലൈൻ സർവീസ് ലഭിക്കാത്ത അപേക്ഷകളിൽ  കാരണം കാണിക്കുന്ന പ്രിന്റ്  കൈവശം സൂക്ഷിക്കുക.  അപേക്ഷകർ ഓഫീസിൽ കൂട്ടംകൂടി നില്‍ക്കുന്നത്  ഒഴിവാക്കണം. അപേക്ഷകൾ ഓഫീസിനുമുമ്പിൽ സ്ഥാപിച്ച പെട്ടികളിൽ  നിക്ഷേപിച്ചാൽ മതി. ഡ്രൈവിങ് സ്കൂളുകൾ  പരിശീലനം  നിർത്തി  വയ്ക്കണം. കാലാവധിയുള്ള ബിഎസ്‌ ആറ്‌ വാഹനങ്ങൾ രജിസ്ട്രേഷന്‌ വേണ്ടി ധൃതിപിടിക്കേണ്ട കാര്യമില്ല. പെർമിറ്റ്‌,  ലൈസൻസ്  എന്നിവയുടെ കാലാവധി നീട്ടിനൽകും.
പ്രധാന വാർത്തകൾ
 Top