01 December Tuesday

കൊറോണ ബാധക്കിടെ ഉദ്‌ഘാടന മാമാങ്കവുമായി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
മങ്കട 
കോവിഡ് 19 രോഗം പടരുന്നത്‌ തടയാൻ സംസ്ഥാന സർക്കാർ സുരക്ഷ ശക്തമാക്കുമ്പോൾ നിരവധിയാളുകൾ പങ്കെടുക്കുന്ന  ഉദ്ഘാടന മാമാങ്കം നടത്തി എംഎൽഎ. ടി എ അഹമ്മദ് കബീർ എംഎൽഎയാണ്‌ കഴിഞ്ഞ ദിവസം വിവിധ ഉദ്‌ഘാടനച്ചടങ്ങുകളിൽ പങ്കെടുത്തത്‌. എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനമാണ് കുറുവ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നടന്നത്‌. 
ഇതിലെല്ലാം ആഘോഷമായി പാർടി പ്രവർത്തകർ പങ്കെടുത്തു. ഒരു സ്ഥലത്തുനിന്ന് ഉദ്ഘാടനംകഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് ഇതേ ആളുകൾതന്നെ എംഎൽഎയെ അനുഗമിച്ചു.  പഞ്ചായത്ത് പ്രസിഡന്റ്‌ യൂസഫ് മുല്ലപള്ളിയും പഞ്ചായത്ത് വാഹനത്തിൽ എംഎൽഎയെ അനുഗമിച്ചിരുന്നു. ഇതിനിടെ കൊളത്തൂരിൽ കൊളത്തൂർ മുഹമ്മദ് മൗലവിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ യോഗത്തിലും  കൂട്ട പ്രാർഥനയിലും നൂറുകണക്കിന് അനുയായികളുടെകൂടെ അഹമ്മദ് കബീർ എംഎൽഎ പങ്കെടുത്തു. 
ഈ പരിപാടിയിൽ എംഎൽഎമാരായ മഞ്ഞളാംകുഴി അലി, എം ഉമ്മർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുമുണ്ടായിരുന്നു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top