30 May Saturday

കോവിഡ്‌ സ്ഥിരീകരിച്ച മഞ്ചേരി സ്വദേശി കളമശേരി മെഡി. കോളേജിൽ

സ്വന്തം ലേഖകൻUpdated: Sunday Mar 22, 2020
മലപ്പുറം
സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ച കോവിഡ്‌  സ്ഥിരീകരിച്ച 12 പേരിൽ ഒരാൾ മഞ്ചേരി സ്വദേശി. ബ്രിട്ടനിൽനിന്ന്‌ കൊച്ചിയിലിറങ്ങിയ നാല് മെഡിക്കൽ വിദ്യാർഥികളിലൊരാളാണിയാൾ. പാലക്കാട് സ്വദേശിയാണെന്നായിരുന്നു  നേരത്തെ ലഭിച്ച വിവരം. വിദ്യാർഥി ഇപ്പോൾ  കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്‌. ഒപ്പം വന്ന കാസർകോട്‌, തിരൂർ, പാലക്കാട്‌ സ്വദേശികളായ മറ്റ് വിദ്യാർഥികൾക്ക്‌ രോഗമില്ല. ഇവർ വീടുകളിൽ നീക്ഷണത്തിലാണ്‌. 
18ന് പുലർച്ചെ 2.30ന് എമിറേറ്റ്‌സിന്റെ ഇ കെ 0532 നമ്പർ വിമാനത്തിലാണ്  ദുബായിൽനിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിൽ  എത്തിയത്. ഈ വിമാനത്തിൽ യാത്രചെയ്തവർ 14 ദിവസം നിർബന്ധമായും വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്നും  രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാതെ ഉടൻ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണമെന്നും  കലക്ടർ അറിയിച്ചു. 
ഇയാളെ  വിമാനത്താവളത്തിൽനിന്ന് നേരിട്ട് ആശുപത്രിയിലേക്ക് മാറ്റിയതിനാൽ പുറത്ത് ആരുമായും നേരിട്ട് ഇടപഴകിയിട്ടില്ലായെന്നും കലക്ടർ അറിയിച്ചു. ജില്ലാ കൺട്രോൾ റൂം നമ്പർ  0483 2737858, 0483 2737857.
പ്രധാന വാർത്തകൾ
 Top