27 May Wednesday

ഭക്ഷ്യധാന്യങ്ങള്‍ക്ക്‌ ക്ഷാമമില്ല; പൂഴ്ത്തിവച്ചാൽ കുടുങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
മലപ്പുറം
ജില്ലയിൽ ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ലെന്നും  ആവശ്യമായ സ്റ്റോക്ക് ഉള്ളതായി വ്യാപാരികൾ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. പൊതുവിതരണ ശ്യംഖലവഴി രണ്ടുമാസത്തേക്ക് വിതരണംചെയ്യാനാവശ്യമായ സ്റ്റോക്ക് ലഭ്യമാണ്. പൊതുജനങ്ങൾ ആശങ്കപ്പെട്ട് അനാവശ്യമായി ഭക്ഷ്യധാന്യങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യേണ്ടതില്ല–- സപ്ലൈ ഓഫീസർ പറഞ്ഞു. കരിഞ്ചന്ത, പൂഴ്ത്തിവയ്ക്കൽ, വിലക്കയറ്റം എന്നിവ തടയാൻ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ  സ്‌ക്വാഡ് രൂപീകരിച്ച് താലൂക്ക് തലത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.
പ്രധാന വാർത്തകൾ
 Top