27 May Wednesday

അവശ്യവസ്തുക്കൾ വീട്ടിലെത്തിക്കാൻ വ്യാപാരികൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
വണ്ടൂർ
കോവിഡ്‌ 19 വ്യാപനം തടയാനായി ചിലർ വീടുകളിൽ നിരീക്ഷണത്തിലാവുകയും സമൂഹവ്യാപനം തടയാൻ ആളുകൾക്ക്‌ കൂടുതൽ പുറത്തിറങ്ങാനാവാത്ത സാഹചര്യത്തിൽ പണം നൽകിയാൽ അവശ്യസാധനങ്ങൾ വ്യാപാരികൾ വീട്ടിലെത്തിക്കും. വ്യാപാരി വ്യവസായിസമിതി വണ്ടൂർ ഏരിയാ കമ്മിറ്റിയാണ്‌ പുതിയ സംവിധാനം തുടങ്ങിയത്‌.  വിവിധ കാരണങ്ങളാൽ വീട്ടിൽ കഴിയുന്നവർക്ക്‌  സൗകര്യം ഉപയോഗപ്പെടുത്താം. ഓരോരുത്തരും പതിവായി വാങ്ങുന്ന കടകളിൽനിന്ന്‌ സാധനങ്ങൾ വീട്ടിലെത്തിക്കും. ഇതിനായി സമിതി തുടങ്ങിയ കോൾ സെന്ററിൽ (04931 4269909) വിളിക്കാം. ഇവിടെനിന്ന്‌  വളന്റിയർന്മാർ സാധനങ്ങൾ വീട്ടിലെത്തിക്കും. വില ഫോൺ പേയ്‌മെന്റ്‌ വഴിയോ സാധനങ്ങൾ കൈപ്പറ്റുന്ന സമയത്തോ നൽകാം. സർവീസ് ചാർജ്‌ ഈടാക്കില്ലെന്ന്‌ ഭാരവാഹികളായ പി ടി അലി ഷെഫീഖ്‌, വി കെ അശോകൻ, അബ്ബാസ് തുള്ളിശേരി, ഐ വി സമീർ, കെ റിയാസ്, പി സുധീഷ്, കെ സൂരജ്‌ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top