27 May Wednesday

സാധനങ്ങൾ വാങ്ങിക്കൂട്ടി ജനം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
വണ്ടൂർ
കൂടുതൽ കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെടുകയും ഞായറാഴ്‌ച പ്രധാനമന്ത്രി ജനത കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ ഭീതിയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടി ജനം. 
ജില്ലയിൽ പലയിടത്തും ഇതാണ്‌ സ്ഥിതി. ഇനി എന്താകുമെന്ന പേടിയാണ്‌ ആളുകളെ കടകളിലേക്കെത്തിക്കുന്നത്‌.  അരി, പഞ്ചസാര തുടങ്ങിയ പലചരക്ക് സാധനങ്ങളാണ് കൂടുതലും വാങ്ങുന്നത്‌.  അതേസമയം, മറ്റുകടകളിൽ സാധനങ്ങൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥയുമുണ്ട്‌. കൊറോണ വൈറസ്‌ ബാധ കണ്ടുതുടങ്ങിയ സമയത്ത്‌ പലചരക്ക് കടകളിൽ  ഒട്ടും തിരക്കില്ലായിരുന്നു. എന്നാൽ രണ്ടുദിവസമായി സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ളവർ ധാരാളമായി സാധനങ്ങൾ  വാങ്ങുകയാണ്‌. 
ഇത്‌ അന്നന്ന്‌ പണിയെടുത്ത്‌ കഴിയുന്ന സാധാരണക്കാരിൽ  പ്രയാസവുമുണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ വിലക്കയറ്റം സൃഷ്ടിക്കുന്ന  നടപടികളിൽനിന്ന്‌ ജനങ്ങളെ പിന്തിരിപ്പിക്കണമെന്ന്‌ നാട്ടുകാരിൽ ഒരുവിഭാഗം ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top