01 December Tuesday

കല്ല്യാണത്തിന്‌ ആളുകൂടി; പൊലീസ്‌ അഭ്യർഥനയിൽ പിരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
മലപ്പുറം
ജില്ലയിൽ രണ്ടിടത്ത്‌ വിവാഹ ചടങ്ങിനായി എത്തിയ ആൾക്കൂട്ടത്തെ പൊലീസ്‌ ഇടപെട്ട്‌ പിന്തിരിപ്പിച്ചു. കൊളത്തൂരും വഴിക്കടവിലുമാണ്‌ വിവാഹ വീട്ടിൽ ആളുകൂടിയത്‌. 
നൂറിൽ കൂടുതൽ പേർ എത്തിയെന്ന അറിയിപ്പ്‌ ലഭിച്ചതിനെ തുടർന്ന്‌ പൊലീസ്‌ വീട്ടുകാരുമായി സംസാരിച്ചു. ഇതോടെ കൂടുതൽ പേരും മടങ്ങിപ്പോയി. സൽക്കാരത്തിന് തയ്യാറാക്കിയ ഭക്ഷണം അതിഥികളുടെ വീടുകളിലേക്ക്‌ കൊടുത്തയച്ചു. 100പേരിലധികം കൂടിയെന്ന്‌ തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി യു അബ്ദുൾ കരീം ദേശാഭിമാനിയോട്‌ പറഞ്ഞു.   
കഴിഞ്ഞ ദിവസം ഗൾഫിൽനിന്നെത്തിയശേഷം വീട്ടിൽ ഐസൊലേഷന് തയ്യാറാവാതെ കോഴിക്കോട്‌ ബാലുശേരിയിലേക്ക്‌ കാറിൽ പോയ നിലമ്പൂർ സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top