30 May Saturday

രോഗം ബാധിച്ച കാസർകോട്ടുകാരൻ 18 മണിക്കൂർ കരിപ്പൂരിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
മലപ്പുറം
കാസർകോട്  ജില്ലയിൽ  കോവിഡ് –-19  സ്ഥിരീകരിച്ചയാളുടെ മലപ്പുറം ജില്ലയിലെ റൂട്ട് മാപ്പ് ലഭ്യമായി. ഇയാളുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധമായും സ്വയം നിരീക്ഷണം ഉറപ്പാക്കണമെന്ന്  കലക്ടർ ജാഫർ മലിക് അറിയിച്ചു. 11ന് രാവിലെ 7.30ന് എയർ ഇന്ത്യയുടെ ഐ എക്‌സ് 344 വിമാനത്തിലാണ്  ദുബായിൽനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന്  ഓട്ടോറിക്ഷയിലെത്തി  കരിപ്പൂരിലെ സാഹിർ റസിഡൻസിയിൽ താമസിച്ചു. രാവിലെ 10ന് തൊട്ടടുത്തുള്ള ഹോട്ടലിൽനിന്ന് ചായ കഴിച്ചു. 10.30 മുതൽ പകൽ മൂന്നുവരെ വിമാനത്താവളത്തിൽ ചെലവഴിച്ചു. 3.15ന് വിമാനത്താവളത്തിനടുത്തുള്ള മൈത്രി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു. 4.30 മുതൽ രാത്രി എട്ടുവരെ സാഹിർ റസിഡൻസിയിൽ. രാത്രി എട്ടുമുതൽ 12 വരെ വീണ്ടും വിമാനത്താവളത്തിലെത്തി. 
മാർച്ച് 12ന് രാത്രി 12ന്‌ സഫ്രാൻ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു. 12.30ന് സാഹിർ റസിഡൻസിയിൽ. പുലർച്ചെ രണ്ടിന്‌ ഓട്ടോറിക്ഷയിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലേക്ക്. ഈ സമയങ്ങളിൽ വൈറസ് ബാധിതനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഹോട്ടൽ ജീവനക്കാർ, ഓട്ടോ ഡ്രൈവർമാർ എന്നിവരടക്കം നിർബന്ധമായും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണങ്ങളുണ്ടെങ്കിൽ നേരിട്ട് ആശുപത്രികളിൽ പോവാതെ   ജില്ലാ കൺട്രോൾ റൂമിൽ വിളിക്കണം. ഫോൺ: 0483 2737858, 0483 2737857.
പ്രധാന വാർത്തകൾ
 Top