30 May Saturday

ബോറടി വേണ്ട, പുസ്തകം എത്തും

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

പടിഞ്ഞാറ്റുംമുറി ഗാന്ധി സ്മാരക വായനശാലാ പ്രവർത്തകർ പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചുകൊടുക്കുന്നു

മലപ്പുറം
കോവിഡ് 19 ജാഗ്രതയുടെ പേരിൽ പടിഞ്ഞാറ്റുമുറിക്കാർ ഇനി വീട്ടിലിരുന്ന്‌ മുഷിയേണ്ട. വായിക്കാൻ ഇഷ്ടമുള്ള പുസ്തകങ്ങൾ നിങ്ങളെത്തേടി വീട്ടിലെത്തും. പടിഞ്ഞാറ്റുംമുറി ഗാന്ധി സ്‌മാരക വായനശാലയാണ്‌ 31 വരെ അംഗങ്ങൾക്ക്‌ പുസ്‌തകങ്ങൾ വീട്ടിൽ എത്തിച്ച്‌ നൽകുന്നത്‌. വായിച്ചശേഷം പുസ്‌തകങ്ങൾ തിരികെ വാങ്ങുന്നതിനും ഭാരവാഹികൾ എത്തും. 
വിദ്യാർഥികൾ, യുവാക്കൾ, വനിതകൾ തുടങ്ങി പ്രദേശത്തെ 251 പേർ വായനശാലയിൽ അംഗങ്ങളായുണ്ട്‌. ഗ്രന്ഥശാലകളിൽ ആളുകൾ കൂടുന്നത്‌ ഒഴിവാക്കണമെന്ന ലൈബ്രറി കൗൺസിൽ നിർദേശം കണക്കിലെടുത്താണ്‌ പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചുകൊടുക്കുന്നതെന്ന്‌ വായനശാലാ സെക്രട്ടറി പി പി മോഹനൻ പറഞ്ഞു. ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കൈകഴുകൽ കേന്ദ്രവും വായനശാലാ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top