04 April Saturday

ഹൊ... എന്തൊരു ചൂട്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

 സ്വന്തം ലേഖകൻ

മലപ്പുറം
കടുത്ത ചൂടിൽ വെന്തുരുകി ജനങ്ങൾ. ഒരാഴ്‌ചയായി ജില്ലയിൽ  35 ഡിഗ്രി സെൽഷ്യസിന്‌ മുകളിലാണ്‌  താപനില. വെള്ളിയാഴ്‌ച 37 ആയി ഉയർന്നു. ഫെബ്രുവരിയിൽതന്നെ അന്തരീക്ഷ താപനില ഉയർന്നത്‌ അസാധാരണമാണെന്ന്‌ കാലാവസ്ഥാ ഗവേഷകർ പറഞ്ഞു.  
സൂര്യാതപത്തിൽ തിരുന്നാവായയിൽ പാടത്ത്‌ കൃഷിപ്പണിക്കിടെ ഒരാൾ മരിച്ചതായാണ്‌ പ്രാഥമിക നിഗമനം. അങ്ങനെയെങ്കിൽ ഈ സീസണിലെ സംസ്ഥാനത്തെ ആദ്യ സൂര്യാതപ മരണമാകുമിത്‌.  ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സാധാരണ കടുത്ത ചൂടുണ്ടാകാറില്ല. മഞ്ഞുകാലമായതിനാൽ ചൂടിന്‌ കാഠിന്യം കുറവായിരിക്കും. ഇത്തവണ മഞ്ഞില്ലാത്തതാണ്‌  അന്തരീക്ഷ താപനില ഉയരാൻ കാരണം.
കാലാവസ്ഥാ വ്യതിയാനമാണ്‌ അസാധാരണ പ്രതിഭാസത്തിന്‌ കാരണം. അറബിക്കടലിന്റെ സംഭരിത താപനില പരിധിയിലും കവിഞ്ഞു. കടൽ ക്രമാതീതമായി ചൂടുപിടിക്കുന്നതും അന്തരീക്ഷ താപനില കൂടുന്നതിന്‌ പ്രധാന കാരണമാണെന്നാണ്‌ വിദഗ്‌ധ അഭിപ്രായം.
ചൂട്‌ കൂടിയതോടെ  ജലാശയങ്ങൾ വറ്റിത്തുടങ്ങി. കിണറുകളിലും ജലവിതാനം  കുറഞ്ഞു.  കാർഷികവിളകൾ ഉണക്കുഭീഷണിയിലാണ്‌. 
പ്രധാന വാർത്തകൾ
 Top