30 January Monday

രക്തസാക്ഷി പി പി മുരളീധരന്‌ *സ്മാരകമുയരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022
കൊണ്ടോട്ടി
ആർഎസ്എസുകാർ അരുംകൊലചെയ്‌ത സിപിഐ എം ചെറുകാവ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി പി മുരളീധരന് സ്മാരകമുയരുന്നു. പുതുക്കോട് പെട്ടന്നങ്ങാടി ബ്രാഞ്ചാണ്‌ സ്മാരകം നിർമിക്കുന്നത്. 
മന്ദിരത്തിന് സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ്  കല്ലിട്ടു. ഏരിയാ കമ്മിറ്റിയംഗം  പി വി സുനിൽകുമാർ അധ്യക്ഷനായി. ചെറുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ മോഹൻദാസ്, കാരാട് ലോക്കൽ സെക്രട്ടറി പ്രേമൻ, ചെറുകാവ് ലോക്കൽ കമ്മിറ്റി അംഗം പി പി ശ്രീനിവാസൻ, അനീഷ് ബാബു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top