തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല ഇ എം എസ് ചെയർ ഡിസംബർ രണ്ട്, എട്ട് തീയതികളിൽ സെമിനാർ സംഘടിപ്പിക്കും. രണ്ടിന് ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ' സെമിനാറിൽ എസ് രാമചന്ദ്രൻപിള്ള, പി വി അബ്ദുൾവഹാബ് എംപി, മുൻ കേന്ദ്ര മന്ത്രി പി ചിദംബരം എന്നിവർ പങ്കെടുക്കും. എട്ടിന് ‘വിശ്വാസം, അവിശ്വാസം, അന്ധവിശ്വാസം' എന്നതാണ് വിഷയം. എം സ്വരാജ്, കെ ഇ എൻ, ഫാ. ബോബി ജോസ് കട്ടികാട് എന്നിവർ സംസാരിക്കും. സ്വാഗതസംഘം രൂപീകരണം തിങ്കൾ വൈകിട്ട് അഞ്ചിന് ഇ എം എസ് ചെയർ ഹാളിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..