വള്ളിക്കുന്ന്
ജില്ലാ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് വള്ളിക്കുന്ന് ശോഭനാ ഗ്രൗണ്ടിൽ തുടക്കം. സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി ചെയര്മാൻ സി കെ ഉസ്മാൻ ഹാജി ഉദ്ഘാടനംചെയ്തു. ജില്ലാ ചെയർമാൻ ടി എം ഷിഹാബ് അധ്യക്ഷനായി.
വി ശ്രീനാഥ്, മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി കൺവീനർ കെ വി മുഹമദ് ഷെരീഫ് സ്വാഗതവും കെ എം അബ്ദുള്ള നന്ദിയും പറഞ്ഞു. പതിനെട്ട് ക്ലബ്ബുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. കോട്ടയത്ത് ഡിസംബർ ഒന്നുമുതൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ടീമിനെ തെരെഞ്ഞെടുക്കുന്നത് ഈ ചാമ്പ്യൻഷിപ്പിലൂടെയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..