30 November Monday

പഠിച്ചുയരാം പരീക്ഷണങ്ങളിലൂടെ

സ്വന്തം ലേഖകൻUpdated: Wednesday Oct 21, 2020

കടവനാട് ഗവ. ഫിഷറീസ് യുപി സ്‌കൂളിലെ സയൻസ് ലാബ്

 

 
പൊന്നാനി 
പരീക്ഷിച്ചറിഞ്ഞ്‌‌ പാഠങ്ങൾ മനസ്സിലുറപ്പിക്കാം. കടവനാട്‌ ഗവ. ഫിഷറീസ് യുപി  സ്‌കൂളിൽ പൊന്നാനി നഗരസഭ ഒരുക്കിയത്‌ മൂന്ന്‌ ലാബുകൾ. 
വിദ്യാലയത്തിൽ 20 ലക്ഷം രൂപ ചെലവിൽ സയൻസ്‌ പാർക്ക്‌  സ്ഥാപിച്ചു. 2000 ചതുരശ്ര അടിയിൽ അഞ്ച് ക്ലാസ് മുറികളുടെ വലിപ്പത്തിലാണിത്‌. ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച ഡോ. എ പി ജെ അബ്ദുൾകലാം സയൻസ് ലാബ്, രാമാനുജൻ ഗണിതശാസ്ത്ര ലാബ്, ബി ആർ അംബേദ്‌കർ സാമൂഹ്യശാസ്ത്ര ലാബ് എന്നിവ ബുധനാഴ്ച രാവിലെ 10ന്‌  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നാടിന് സമർപ്പിക്കും. സോഷ്യോളജി ലാബും സജ്ജമാക്കി‌. 
ഹൈടെക്‌ കംപ്യൂട്ടർ ലാബും തയാറാക്കി. 37 ലക്ഷം രൂപ ചെലവിലാണിത്‌. 35 കുട്ടികൾക്ക് ഒരേസമയം പഠന സൗകര്യമുണ്ടാകും. 
തുമ്പ, മുക്കുറ്റി, ചെമ്പകം എന്നിങ്ങനെ പൂക്കളുടെ പേരിൽ ഒമ്പത്‌  സ്‌മാർട്ട്‌ ക്ലാസ്‌റൂമുകളുമുണ്ട്‌. ചിത്രകാരൻ ഭാസ്‌കർദാസ് രൂപകൽപ്പനചെയ്ത ‘നീർമാതളം’  ഓപ്പൺ ക്ലാസ് റൂമും ആകർഷകം. 
ഉറൂബിന്റെ പുസ്തകപ്പുര
പൊന്നാനിയുടെ പ്രിയ എഴുത്തുകാരൻ ഉറൂബിന്റെ പേരിൽ ക്ലാസ് റൂം ലൈബ്രറികളുമുണ്ട്‌.  ‘ജലം’ പദ്ധതിയുടെ ഭാഗമായി ശുദ്ധജല ട്രീറ്റ്മെന്റ് പ്ലാന്റുമുണ്ട്‌. വിദ്യാർഥികളുടെ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ടാലന്റ് ലാബ് പദ്ധതിയും സജീവമാണ്‌.  
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ഉൾപ്പെടുത്തി സ്പീക്കറുടെ ഇടപെടലിൽ ഒരുകോടി ചെലവിൽ ഇരുനില കെട്ടിടം നിർമാണത്തിന് തയ്യാറെടുക്കുകയാണെന്ന്‌ നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top