28 November Saturday

മങ്കടയിൽ 3284 വീടുകളിൽകൂടി ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

പടിഞ്ഞാറ്റുമുറിയിൽ ദേശാഭിമാനി വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാർ ഏറ്റുവാങ്ങുന്നു

 

മലപ്പുറം
ദേശാഭിമാനി ക്യാമ്പയിൻ ഏറ്റെടുത്ത്‌ നാട്‌. മങ്കട ഏരിയയിലെ 3284 വീടുകളിൽക്കൂടി ദേശാഭിമാനി ദിനപത്രമെത്തും. 
11 ലോക്കലിലെയും വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി ശശികുമാർ ഏറ്റുവാങ്ങി. സി എച്ച്‌ കണാരൻ ദിനത്തോടനുബന്ധിച്ച്‌ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ലോക്കൽ കേന്ദ്രങ്ങളിലെത്തിയാണ്‌ വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങിയത്‌. ഏരിയാ സെക്രട്ടറി പി കെ അബ്‌ദുള്ള നവാസ്‌, എം പി സലിം, എം പി അലവി, ടി കെ റഷീദലി, മോഹനൻ പുളിക്കൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top