15 November Friday
ഉരുൾപൊട്ടൽ സാധ്യത

മലയോരത്തേക്കാണോ? യാത്ര മാറ്റിവയ്‌ക്കൂ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
 
മലപ്പുറം 
ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രിയിൽ  മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്‌ ജില്ലാ അധികൃതർ. 
മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമുണ്ടാവാൻ സാധ്യതയുള്ളതായി അധികൃതർ പറഞ്ഞു. ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ  നിർത്തരുത്. -മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരവും ഒഴിവാക്കുകയും വേണം. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദേശിച്ചു. മഴ കനത്തോടെ മറ്റ് സുരക്ഷാ നിർദേശങ്ങൾ ഇവയാണ്‌.
നദി മുറിച്ചുകടക്കരുത്. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കുന്നത്‌ ഒഴിവാക്കുക. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക. -
വെള്ളം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കാൻ മെയിൻ സ്വിച്ച് ഓഫ് ആക്കുക.
ജില്ലാ എമെർജൻസി ഓപറേഷൻസ്‌ സെന്റർ നമ്പര്‍ 1077. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ എസ്ടിഡി കോഡ് ചേർക്കണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top