12 December Thursday

കേരള ബാങ്കിൽനിന്ന്‌ മാറിനിൽക്കൽ ജില്ലാ ബാങ്കിനുമുന്നിൽ ഇന്ന്‌ സമരം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

 

മലപ്പുറം 
കേരള ബാങ്കിൽ ചേരാതെ മാറിനിൽക്കുന്ന മലപ്പുറം ജില്ലാ ബാങ്ക്‌ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച ഉപവാസസമരം. 
ഡിസ്‌ട്രിക്ട്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (ഡിബിഇഎഫ്‌) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബാങ്ക്‌ ഹെഡ്‌ ഓഫീസിനുമുന്നിലാണ്‌ സമരം. രാവിലെ 10.30ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്യും. കേരള ബാങ്കിന്റെ ആവശ്യം സഹകാരികളെയും ജീവനക്കാരെയും ഇടപാടുകാരെയും ബോധ്യപ്പെടുത്താനുള്ള പ്രക്ഷോഭങ്ങളുടെ ആദ്യപടിയാണിത്‌. 
26ന്  സഹകാരികളെയും സഹകരണ–- ബാങ്കിങ് മേഖലയിലെ ജീവനക്കാരെയും സർവീസ് സംഘടനകളെയും ഉൾപ്പെടുത്തി ജനകീയ കൺവൻഷൻ ചേരും. മലപ്പുറം ജില്ലാ സഹകരണബാങ്ക് മാത്രമാണ്‌ കേരള ബാങ്കിനെതിരെ നിലപാടെടുത്തത്‌.
പ്രധാന വാർത്തകൾ
 Top