18 November Monday

മലയോരത്തിന് അഭിമാനമായി ഷെറിൻ ടോം സിബി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

ഷെറിൻ ടോം സിബി

 

എടക്കര
തിരുവനന്തപുരത്ത്‌ നടന്ന ആരോഗ്യ സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ മലയോരത്തിന്റെ അഭിമാനമായി ഷെറിൻ ടോം സിബി. ലോങ്‌ ജമ്പിലും ട്രിപ്പിൾ ജമ്പിലും ഒന്നാംസ്ഥാനം നേടിയ ഈ താരം പെരിന്തൽമണ്ണ ഇ എം എസ് നേഴ്സിങ്‌ കോളേജിലെ നാലാംവർഷ ബിഎസ്‌സി വിദ്യാർഥിനിയാണ്. മീറ്റിലെ വ്യക്തിഗത ചാമ്പ്യനും ഷെറിനാണ്‌. മോട്ടോർ ആൻഡ്‌ എൻജിനിയറിങ്‌ വർക്കേഴ്സ് യൂണിയൻ (സിഐടിയു) എടക്കര ഏരിയാ സെക്രട്ടറി സിബി തോമസിന്റെ മകളാണ്. 2018ൽ കോഴിക്കോട്ടുനടന്ന അത്‌ലറ്റിക്‌ മീറ്റിൽ ലോങ്‌ ജമ്പിൽ ഒന്നാംസ്ഥാനവും ട്രിപ്പിൾ ജമ്പിൽ  രണ്ടാംസ്ഥാനവും നേടിയിരുന്നു.
പ്രധാന വാർത്തകൾ
 Top