20 November Wednesday

കൃത്രിമ അവയവ നിർമാണത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

കൃത്രിമ കാൽ നിർമാണത്തിന്‌ അളവെടുക്കുന്നു

തിരൂർ
ജില്ലാ ആശുപത്രിയിൽ കൃത്രിമ കൈ കാൽ നിർമാണം തുടങ്ങി. ജില്ലയിൽ ആദ്യമായി കൃത്രിമ അവയവ നിർമാണ കേന്ദ്രമായി അനുമതി ലഭിച്ച തിരൂർ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ആഴ്ചയിൽ  നടന്ന കൃത്രിമ അവയവ നിർണയ ക്യാമ്പിന്റെ തുടർച്ചയായാണ് അളവ് എടുക്കലും മോൾഡ്‌ നിർമിക്കലും നടന്നത്.  
കൃത്രിമ കാൽ നിർമാണത്തിനായി 12 പേരെ വിളിച്ചതിൽ 11 പേർ ക്യാമ്പിൽ  പങ്കെടുത്തു. കൃതിമ അവയവ നിർമാണകേന്ദ്രത്തിൽ രജിസ്റ്റർചെയ്ത വ്യക്തിക്ക് അനുസൃതമായി നിർമിച്ച സംരക്ഷണ പാദരക്ഷയും നിർമിച്ചു. നട്ടെല്ലിന് വളവുള്ള ഒരു കുഞ്ഞിന് ബ്രേസ് നിർമിക്കുവാനും അളവെടുത്തു. ക്യാമ്പിനും കൃത്രിമ  അവയവ നിർമാണത്തിനും  ഡോ. ജാവേദ് അനീസ്, നവരത് ലാൽ, സുരേഷ് കൊച്ചി, മിഷാൽ ശാലു എന്നിവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top