15 November Friday

ടാങ്കറും ചരക്കുലോറിയും കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

ചമ്രവട്ടം റോഡിലെ വാഹനാപകടം

തിരൂർ
തിരൂർ ചമ്രവട്ടം റോഡിൽ ടാങ്കർ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ഞായറാഴ്ച രാവിലെ എട്ടിന്‌ ചമ്രവട്ടം പാലത്തിനുസമീപത്തായിരുന്നു അപകടം. എറണാകുളത്തുനിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി അതേ ദിശയില്‍ വന്ന ചരക്കുലോറിയിലിടിക്കുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
പ്രധാന വാർത്തകൾ
 Top