12 September Thursday

നിപാ പരിശോധന: 6 പേർകൂടി നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023
മലപ്പുറം
ജില്ലയിൽ നിപാ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ആറുപേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലാണ്‌ പരിശോധിച്ചത്‌. ജില്ലയിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരിശോധനക്കയച്ച  17 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി. പുതുതായി ജില്ലയിൽനിന്ന് ആരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു. ജില്ലാ നിപാ കൺട്രോൾ സെല്ലിൽ ബുധനാഴ്‌ചവരെ 20 പേർ ബന്ധപ്പെട്ടു. അവരുടെ സംശയങ്ങൾക്ക് മറുപടി നൽകി. അഞ്ചുപേർക്ക് കൗൺസിലിങ്‌ സേവനവും നൽകി. കൺട്രോൾ സെൽ: 0483 273 4066. കൗൺസിലിങ്‌ സെൽ: 7593843625. 
സമ്പർക്ക പട്ടികയിലുള്ളവരെ പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകർ ദിവസവും ഫോൺ മുഖാന്തിരം വിവരങ്ങൾ അന്വേഷിക്കുകയും ആരോഗ്യനില നിരീക്ഷിക്കുകയും  ചെയ്യുന്നുണ്ട്. ജില്ലാതല കൺട്രോൾ സെൽവഴിയും നിരീക്ഷണം നടക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top