29 November Tuesday

മലയാള സർവകലാശാല പൂന്താനം, മേൽപ്പത്തൂർ 
പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കും

സ്വന്തം ലേഖകൻUpdated: Wednesday Sep 21, 2022

 തിരൂർ

ഗുരുവായൂർ ദേവസ്വത്തിന്റെ സഹകരണത്തോടെ പൂന്താനത്തിന്റെയും മേൽപ്പത്തൂരിന്റെയും നാമധേയത്തിൽ മലയാള സർവകലാശാല പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കും. 
ഇക്കാര്യത്തിൽ  മന്ത്രി കെ രാധാകൃഷ്ണൻ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം ടി വാസുദേവൻ നായരുമായി ചർച്ച നടത്തി.
ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള പൂന്താനം, മേൽപ്പത്തൂർ സ്മാരകങ്ങളിൽ മലയാള ഭാഷക്കായി പഠന ഗവേഷണ കേന്ദ്രം ആരംഭിക്കണമെന്ന വർഷങ്ങൾനീണ്ട ആവശ്യങ്ങളാണ്‌ സഫലമാകുന്നത്‌.  മലയാള ഭക്തി പ്രസ്ഥാനത്തിന്റെ അവകാശികളായ പൂന്താനത്തിനും മേൽപ്പത്തൂരിനും ഉചിതമായ ആദരവാകുന്ന തരത്തിലാണ് പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുക.  ഇതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നുവരുന്നതായും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
താനൂർ കെപുരത്തെ ഐടിഐയിലെ ഹോസ്റ്റൽ കെട്ടിടം  ഉദ്ഘാടനചെയ്‌തശേഷമാണ് മന്ത്രി കെ രാധാകൃഷ്ണൻ എം ടി യെ കാണാൻ തുഞ്ചൻപറമ്പിലെത്തിയത്. പൂന്താനത്തിന്റെയും മേൽപ്പത്തൂരിന്റെയും നാമധേയത്തിലാരംഭിക്കാൻ പോകുന്ന മലയാള ഭാഷ പഠന ഗവേഷണ കേന്ദ്രത്തിന്റെ കാര്യം മന്ത്രി കെ രാധാകൃഷ്ണൻ എം ടിയോട് പറഞ്ഞു. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സഹായ സഹകരണങ്ങളും മന്ത്രി  അഭ്യർഥിച്ചു. പ്രൊജക്ടുമായി സഹകരിക്കുമെന്ന് എം ടി മന്ത്രിക്ക് ഉറപ്പുനൽകി.
തുഞ്ചൻപറമ്പും പൂന്താനം, മേൽപ്പത്തൂർ സ്മാരകങ്ങളും കൂട്ടിയിണക്കി ടൂറിസം പ്രൊജക്ട്‌ ആരംഭിക്കണമെന്ന്‌ എം ടി യോടൊപ്പമുണ്ടായിരുന്ന കവി ആലങ്കോട് ലീലാകൃഷ്ണൻ അഭ്യർഥിച്ചു. മന്ത്രിയോടൊപ്പം തിരൂർ അർബൻ കോ–--ഓപറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയനും ഉണ്ടായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top